Mammootty's Parol Shooting Started In Bangalore <br /> <br />മമ്മൂട്ടി നായകനായി അഭിനയിക്കുന്ന ഒട്ടനവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്. ചരിത്ര പുരുഷന്മാരുടെ സിനിമകള്‍ക്കൊപ്പം ആക്ഷന്‍ ഗണത്തില്‍ പെടുന്നതും ത്രില്ലര്‍ സിനിമകളും ആ പട്ടികയിലുണ്ട്. അതിലൊന്നാണ് 'പരോള്‍'. സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍ ആരൊക്കെയായിരിക്കുമെന്ന് മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു. ശരത് സന്ദിത് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ബാംഗ്ലൂരുവില്‍ തുടങ്ങിയിരിക്കുകയാണ്. മമ്മൂട്ടിയുടെ നായികയായി ചിത്രത്തിലഭിനയിക്കുന്നത് തമിഴ് നടി ഇനിയയാണ്. ഒപ്പം മിയ ജോര്‍ജ് മമ്മൂട്ടിയുടെ സഹോദരിയുടെ വേഷത്തിലും അഭിനയിക്കുന്നുണ്ട്. ഇപ്പോള്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രം മാര്‍ച്ചില്‍ തിയറ്ററുകളിലേക്ക് എത്തുമെന്നാണ് പറയുന്നത്. മമ്മൂട്ടി നായകനായി അഭിനയിക്കുന്ന പുതിയ സിനിമയാണ് പരോള്‍. യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും ഉള്‍കൊണ്ട കഥയാണ് സിനിമയിലുടെ പറയാന്‍ പോവുന്നത്. ചിത്രത്തില്‍ ഇനിയ, മിയ എന്നിവരാണ് നായികമാരായി അഭിനയിക്കുന്നത്. <br />